കണ്ണൂര്‍: കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഗോള്‍ഡന്‍ ടാലന്റ് ഐക്കോണ്‍ പുരസ്‌കാരം തിളങ്ങി കണ്ണൂരിലെ ബാലപ്രതിഭകള്‍. അഞ്ചരക്കണ്ടി കുന്നിരിക്ക രജനീഷ് ,വീണ ദമ്പതികളുടെ മക്കളായ ആരാധ്യ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഫിടെ റേറ്റഡ് ചെസിലും ആദേഷ് റൂബിക്‌സ് ക്യൂബിലും മികവ് തെളിയിച്ചത്.
പയ്യന്നൂരിലെ വിനോദ് – ധന്യ ദമ്പതികളുടെ ദേവ്ദന്‍ പി വിനോദ് ഒരു മിനിറ്റില്‍ 100 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയുന്ന പ്രകടനത്തിനും 2023ല്‍ സംസ്ഥാനതല ചെസ് മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം എന്ന നിലയിലാണ് പിണറായിയിലെ വിജേഷ് -ദൃശ്യ ദമ്പതികളുടെ മകള്‍ അദ്വിക വി. നന്ദിയത്തും
ഏറ്റവും പ്രായം കുറഞ്ഞ വനിതാ റാപിഡ് ഫിടെ റേറ്റഡ് ചെസ് താരം എന്ന നിലയില്‍ പറശ്ശിനിക്കടവിലെ
ശ്രീകുമാര്‍ – ദീപ്തി ദമ്പതികളുടെ മകള്‍ അദിതി നമ്പ്യാറിനെയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
അങ്കമാലിയില്‍ നടന്ന ചടങ്ങില്‍ സിനിമാ-സീരിയല്‍ താരം മായ വിശ്വനാഥ് നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
അദിതി നമ്പ്യാറിന്റെ പുരസ്‌കാരം മുത്തച്ഛന്‍ വത്സന്‍ കണവത്ത് ഏറ്റുവാങ്ങി. കെബിആര്‍ ചെയര്‍മാന്‍ പ്രദീപ് പൈമ അധ്യക്ഷനായി. തുടന്ന് നടന്ന ഗായിക രാധിക അശോക്, സംഗീത സംവിധായകന്‍ മുരളി അപ്പാടത്ത് എന്നിവര്‍ സംസാരിച്ചു.
