കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം : പതാക ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി.

കാഞ്ഞങ്ങാട് – 26, 27,28 തീയതികളില്‍ ചെറുവത്തൂരില്‍ വെച്ച് നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചു കൊണ്ടുള്ള പതാക ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി. ഉദുമ പെരിയാട്ടാടുക്കത്ത് മുഹമ്മദ് കുഞ്ഞി നഗറില്‍ വെച്ച് സമിതി ജില്ലാ പ്രസിഡന്റ് പി.കെ. ഗോപാലന്‍ ഉദ്ഘാടനം ചെയ്ത് ദിവാകരന്‍ ആറാട്ടുകാവ്, ജാഥാ ലീഡറും ലിജു അബുബക്കര്‍ ഉപ ലീഡറും,കെ.വി. സുകുമാരന്‍ മാനേജറുമായ ജാഥയ്ക്കാണ് കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കിയത്. ട്രാഫിക് സര്‍ക്കില്‍ പരിസരത്ത് സമിതി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി എം. അനിത ജാഥാ ലീഡറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് എം. ഗംഗാധരന്‍ സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ഉദയന്‍ പാലായി . ജാഥാ മാനേജര്‍ കെ.വി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.വി ദിനേശന്‍, പ്രസിഡന്റ് മുഹമ്മദ് മുറിയനാവി, ജില്ലാ കമ്മിറ്റി അംഗം എ. ശബരീഷന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മനോജ് കരുവളം സ്വാഗതം പറഞ്ഞു. വിവിധ യുണിറ്റ് കമ്മിറ്റി അംഗങ്ങള്‍ ജാഥാ ലീഡര്‍ക്ക് ഹാരം അണിയിച്ചു.

 

 

error: Content is protected !!