ചാണവളപ്പില്‍ കുട്ടിവെളിച്ചപ്പാടിന് സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡോ.പി.വി കൃഷ്ണന്‍ നായര്‍ക്ക് സാഹിത്യശ്രേഷ്ഠ പുരസ്‌കാരം; വിഷ്ണു പ്രസാദ് ഹെബ്ബാറിന് ആചാര്യശ്രേഷ്ഠ പുരസ്‌കാരം

പെരിയ: അദ്ധ്യാത്മിക മണ്ഡലത്തില്‍ നിറഞ്ഞനിന്ന പെരിയ ശ്രീ പുലിഭൂത ദേവ സ്ഥാനം പുല്ലൂരാളിയുടെ നര്‍ത്തകാചാര്യനും നാടിന്റെ ആത്മീയ തേജസ്സുമായിരുന്ന ചാണവളപ്പില്‍ കുട്ടിവെളിച്ചപ്പാടിന് സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനും പെരി യയുടെ പുത്രനുമായ ഡോ.പി.വി കൃഷ്ണന്‍ നായര്‍ക്കും
ആചാര്യശ്രേഷ്ഠ പുരസ്‌കാരം ബേക്കല്‍ ഗോകുലം ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം ആചാര്യനുമായ വിഷ്ണു പ്രസാദ് ഹെബ്ബാറിനും നല്‍കും.ഒക്ടോബര്‍ 6 ന് രാവിലെ 11 ന് പെരിയ രാജ് അരീന നടന്ന ആചാര്യ സംഗമത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മുന്‍ കേന്ദ്രഅഭ്യന്തര, കൃഷിവകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആചാര്യ സംഗമത്തില്‍ ജില്ലയിലെ ക്ഷേത്ര സ്ഥാനികര്‍ക്കുള്ള സ്മരണോപഹാര സമര്‍പ്പണവും നടക്കും.

 

error: Content is protected !!