.നീലേശ്വരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പട്ടേന ശ്രീ പട്ടേന്‍ ചാമുണ്ഡി കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പട്ടേന്‍ കാവ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കാവ് സംരക്ഷണ സമിതി പ്രസിഡന്റ് സി കെ ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സെക്രട്ടറി എംവി. രതീഷ് , സുനില്‍കുമാര്‍, പത്മനാഭന്‍ മാങ്കുളം, ജയറാം മനിയേരി രാമകൃഷ്ണന്‍, കേശവന്‍, പ്രദീപന്‍, ബാലകൃഷ്ണന്‍, ഗംഗാധരന്‍ നായര്‍ , കുഞ്ഞികൃഷ്ണന്‍ താമരശ്ശേരി, മാതൃസമിതി പ്രസിഡന്റ് രുഗ്മിണി മഠത്തില്‍ ഷീല പത്മനാഭന്‍, രാധിക രതീഷ്, സാവിത്രി, തുടങ്ങിയവര്‍ പങ്കെടുത്തു, കാവ് പരിസരത്ത് 200 ഓളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ വിവിധ സംഘടനകള്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ ഒക്കെ വളരെ നല്ല രീതിയില്‍ തന്നെ സംരക്ഷണ സമിതി പരിപാലിച്ചുവരുന്നു.
. ഹരിത കേരള മിഷന്‍ കാസര്‍ഗോഡ് ജില്ല കോഡിനേറ്ററുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട്
സര്‍ക്കാര്‍ നഴ്‌സറിയില്‍ നിന്നും ജില്ലാ സോഷ്യല്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററരുടെ ശുപാര്‍ശ അനുസരിച്ചാണ് ഇരുന്നൂറോളം മരത്തൈകള്‍ ലഭ്യമാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ വിവിധ സംഘടനകള്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ ഒക്കെ വളരെ നല്ല രീതിയില്‍ തന്നെ സംരക്ഷണ സമിതി പരിപാലിച്ചുവരുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിന്നും സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കാവുകളില്‍ ഒന്ന് പട്ടേന്‍ ചാമുണ്ഡി കാവ് ആയിരുന്നു.
