സക്ഷമ കാസര്‍കോട് ജില്ലാ സമിതി ദിവ്യാംഗ സേവാ കേന്ദ്രം മാവുങ്കാലില്‍ തുറന്നു; രാജ്യസഭാ എം.പി. സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: ദിവ്യാ ഗതരുടെ ദേശീയ സംഘടനയാ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ (സക്ഷമ) കാസര്‍കോട് ജില്ലാ സമിതി ദിവ്യാംഗ സേവാ കേന്ദ്രം മാവുങ്കാലില്‍ തുറന്നു. രാജ്യസഭാ എം.പി. സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.വി.ഗണേശന്‍ അദ്ധ്യക്ഷതവഹിച്ചു. സക്ഷമ കോഴിക്കോട് മേഖല സെക്രട്ടറി സി.സി. ഭാസ്‌ക്കരന്‍ ആമുഖഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ രവീന്ദ്രന്‍ നായര്‍ സംഘടനാ പരിചയം നടത്തി. ജില്ലാ സംഘചാലക് പി.ഉണ്ണികൃഷ്ണന്‍ , സേവാ ഭാരതി കാഞ്ഞങ്ങാട് സെക്രട്ടറി വി രാധാകൃഷ്ണന്‍, ടി.വി. ഭാസ്‌ക്കരന്‍ ,ആര്‍ രഘുനാഥ്, കോര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ നീലേശ്വരം, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബുരാജ്, സജികുന്നുമ്മല്‍ , അര്‍ജ്ജുന്‍ യോഗി എന്നിവര്‍ സംസാരിച്ചു. സംഘം കണ്‍വീനര്‍ വി.രാജന്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി പി.വി.രതീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!