കാഞ്ഞങ്ങാട്: മഴക്കാലത്തും , അല്ലാത്ത സമയങ്ങളിലും വിവിധ ആപല്‍ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് രക്ഷകരായി സൗജന്യ സേവനവുമായി എത്തുന്ന വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് അവര്‍ക്ക് അത്യാവശ്യമായി വേണ്ടി വരുന്ന മരം മുറി യന്ത്രവും, അനുബന്ധ ഉപകരണങ്ങളും കല്ലു രാവി 38ാം വാര്‍ഡ് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ കൈമാറി. കല്ലുരാവി ജമാഅത്ത് പ്രസിഡണ്ട് പി.മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് വനിതാ ലീഗ് പ്രസിഡണ്ട് സി.എച്ച്.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് നഗരസഭാ കൗണ്‍സിലര്‍ സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍ , സക്കീന യൂസഫ് , നബീസ സി.എച്ച്, താഹിറ ബഷീര്‍, സബീന കെ.പി , സുമയ്യ കല്ലുരാവി, നുസ്രത്ത് ബഷീര്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ മജീദ് എം, ഇസ്മായില്‍ എ.കെ,ജാസിം എ.കെ, റഷീദ് സി.എച്ച്, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സെക്രട്ടറി സാജിദ കെ.ടി സ്വാഗതവും, ട്രഷറര്‍ സാജിദ കെ.എച്ച് നന്ദിയും പറഞ്ഞു.
