നീലേശ്വരം/ ചായ്യോത്ത് : കോഴിക്കൂട് തകര്‍ത്ത് അകത്തു കടന്ന തെരുവു നായ്ക്കള്‍ കോഴിഫാമില്‍ നിന്നും 65 നാടന്‍ കോഴികളെ കടിച്ചുകൊന്നു. ചായ്യോം ബസാറില്‍ പഴയ ബീഡി കമ്പനിക്ക് സമീപ ത്തെ പ്രവാസി കെ പി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം. സഹോദരന്‍ മുരളീകൃഷ് ണനോടൊപ്പമാണ് ഉണ്ണികൃഷ്ണന്‍ ഫാം നടത്തുന്നത്. കൂടിന്റെ നെറ്റ് തകര്‍ത്ത് അകത്ത് കടന്ന തെരുവുനായകള്‍ കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു. സംഭവ സമയത്ത് ഫാമില്‍ 130 ലധികം കോഴികള്‍ ഉണ്ടായിരുന്നു. എല്ലാം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോഴികള്‍. പരിക്കേറ്റ് മൃതപ്രായരായ കോഴികള്‍ വേറെയു മുണ്ട്. എട്ടു മാസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉണ്ണികൃഷ്ണന്‍ മറ്റ് തൊഴില്‍ ഒന്നും ഇല്ലാത്തതിനാലാണ് കോഴിഫാമിലേക്ക് തിരിഞ്ഞത്. ഏകദേശം 40,000 രൂ പയുടെ നഷ്ടം കണക്കാക്കുന്നു.
