ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 7 ന്; കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം ഓഡിറ്റോറിയത്തില്‍ ചിന്മയ മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി 7ാം ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 7 ന് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 ന് മുതല്‍ രജിസ്‌ട്രേഷന്‍. 10.30ന് ചിന്മയ മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി രവശങ്കര്‍ അധ്യക്ഷനാവും. ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍സി.ചന്ദ്രന്‍, ഡോ.ശിവരായഭട്ട് എന്നിവര്‍ ആശംസകള്‍ നേരും. ജില്ലാ പ്രസിഡന്റ് തേജകുമാരി 1014, 1418, 1828,3545,4555 വരെ പ്രായമുള്ളവര്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
ചടങ്ങില്‍ യോഗചാര്യന്‍ ശംഭു നമ്പൂതിരി, നാഷണല്‍ ജഡ്ജ്‌സ് ട്രെയിനിങ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ പി അനില്‍കുമാര്‍, കോച്ച് ധനേഷ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികളും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ജൂലായ് 11, 12 തീയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മത്സരാര്‍ത്ഥികളെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി രവശങ്കര്‍, ചാമ്പ്യന്‍ഷിപ്പ് ഡയറക്ടര്‍
പി അനില്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ എം.അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് തേജകുമാരി എന്നിവര്‍ സംബന്ധിച്ചു. ഫോണ്‍: 98479433 14.

 

error: Content is protected !!