കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചിലെ തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കി; സംഘം പ്രസിഡന്റ് പി. കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി

കാഞ്ഞങ്ങാട്: കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചില്‍ നിന്നും 39 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ. രമണി കല്ലിങ്കാല്‍ , 40 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ. സുലോചനപൊയ്യക്കര , കെ. രമണി പൂച്ചക്കാട് എന്നിവര്‍ക്ക് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. യോഗം സംഘം പ്രസിഡന്റ് പി. കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി. എം രാധ അധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരന്‍, പി.പി.തങ്കമണി, എം. കാര്‍ത്യായനി, കമലാക്ഷന്‍ കൊളവയല്‍, ഗംഗാധരന്‍ കൊളവയല്‍, വി. വി. നിഷാന്ത്,കെ. പി.വിജയന്‍, ടി.വി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു . കെ, രമണി, കെ. സുലോചന, കെ. രമണി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെ. സരസ്വതി സ്വാഗതം പറഞ്ഞു.

 

error: Content is protected !!