അണ്ടര്‍ പാസിന് അടിയിലെ വെള്ളക്കെട്ടില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

മാവുങ്കാല്‍: നിറയെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മൂലക്കണ്ടം അണ്ടര്‍ പാസിനടിയില്‍ കുഴിയിലേക്ക് ചെരിഞ്ഞു. കുട്ടികള്‍ തലനാരിഴിക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു.
നെല്ലിത്തറ മണ്ണട്ട വഴി വെളളിക്കോത്തേക്ക് പോവുകയായിരുന്ന സദ്ഗുരു സ്‌കൂളിന്റെ
ബസാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഓവുചാല്‍ നിര്‍മ്മാണം ഇവിടെ പാതിവഴിയാണ്. പുല്ലൂര്‍ തോട്ടിലേക്ക് ഒഴുകി പോകേണ്ട വെള്ളം നിര്‍മാണത്തിലെ അപാകത കാരണം അണ്ടര്‍ പാസിന് അടിയില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഇതുകാരണം അണ്ടര്‍ പാസിന് അടിയിലെ കുഴി കൃത്യമായി മനസ്സിലാക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചിരുന്നില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടം. ഈ സമയം 30 ഓളം കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവര്‍ മാരും നാട്ടുകാരും ചേര്‍ന്ന് ബസ്സിന് അകത്തു നിന്നും കുട്ടികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയായിരുന്നു.

 

error: Content is protected !!