ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തിലും പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിലും പ്രവേശനോത്സവം നടന്നു

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ പ്രവേശനോത്സവം ആഘോഷിച്ചു. നവാഗതരെ ആരതി ഉഴിഞ്ഞ് തിലകം ചാര്‍ത്തി വന്ദനാ സഭയിലേക്ക് ആനയിച്ചു. തുടര്‍ന്ന് അഗ്‌നിഹോത്രംനടത്തി മുഖ്യാതിഥിയായ അധ്യാപിക നിഷ നാരായണന്‍ ദീപപ്രജ്വാലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാലയ സമിതിപ്രസിഡന്റ് ടി.വി.അശോകന്‍ അധ്യക്ഷനായി. വഹിച്ചു. വിദ്യാലയ സമിതി ജോയിന്റ് സെക്രട്ടറി എം കൃഷ്ണന്‍,ഖജാന്‍ജി കെ.വി രാമകൃഷണന്‍, വിദ്യാലയ സമിതി അംഗം കെ. മുരളീധരറാവു, മാതൃ സമിതി പ്രസിഡന്റ് ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.വിദ്യാലയ സമിതിയും ആപ്പ് ഹുണ്ടായ് കാഞ്ഞങ്ങാട് കുട്ടികള്‍ക്ക് സമ്മാനം നല്‍കി. വിദ്യാലയ സമിതി സെക്രട്ടറി എന്‍.അശോക് കുമാര്‍ സ്വാഗതവും പ്രധാന അധ്യാപിക വാരിജ ടീച്ചര്‍ നന്ദിയും പറഞ്ഞു. പായസവിതരണം നടന്നു.

സരസ്വതി വിദ്യാമന്ദിരം പൊടവടുക്കം പ്രവേശനോത്സവം

ഇരിയ : പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തില്‍ പ്രവേശനോത്സവം സാംസ്‌കാരിക പ്രൗഢിയോടെ നടത്തി. അന്തരീക്ഷ ശുദ്ധീകരണത്തിനും ഐശ്വര്യത്തിനും വേണ്ടി അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ അഗ്‌നിഹോത്രത്തോട് കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രവേശനോത്സവ ഘോഷയാത്രയോടുകൂടി കുട്ടികളെ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. രാംദാസ് വാഴുന്നവര്‍ ഭദ്രദീപപ്രോജ്വലനം നടത്തി.ഡോ. നാഗരത്‌നാ ഹെബ്ബാര്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാലയ പ്രസിഡന്റ് ബാലഗോപാലന്‍ കക്കാണത്ത് അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പരപ്പ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാലയ രക്ഷാധികാരി നാരായണന്‍ നായര്‍, വിദ്യാലയ വികസന സമിതി പ്രസിഡന്റ് നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍, സെക്രട്ടറി എം സി മോഹനന്‍ ,എം രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 2025 26 വര്‍ഷത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എച്ച്.എം രാധ ടീച്ചര്‍ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് സവിത ദിനേശ് നന്ദിയും പറഞ്ഞു.

 

error: Content is protected !!