ദേശീയ പാത നവീകരണം: നീലേശ്വരത്ത് ആകാശപാത പണിയാന്‍ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി

നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരത്ത് ആകാശ വേണമെന്ന് ആവശ്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു ഇത് സംബന്ധിച്ച് നിയമസഭാ മന്ദിരത്തില്‍ വെച്ച് നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രക്ഷാധികാരി മാമുനി വിജയന്‍ , വൈസ് ചെയര്‍മാന്‍മാരായ അഡ്വ.കെപി നസീര്‍ , സേതു ബങ്കളം എന്നിവര്‍ ചേര്‍ന്ന നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയപാലം പൊളിച്ചു പുതുക്കിപ്പണിയണമെന്നും കരുവാച്ചേരിയില്‍ അടിപ്പാതയും നെടുങ്കണ്ടിയില്‍ കച്ചേരി കടവ് റോഡിന് ഇന്നും എക്‌സിറ്റും അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍, ദേശീയപാത അതോറിറ്റി കേരള റീജിയണല്‍ ഓഫീസര്‍ റിട്ട.കേണല്‍ എ.കെ ജാന്‍ ബാസ് എന്നിവര്‍ക്കും സംഘം നിവേദനം നല്‍കി. നീലേശ്വരത്തെ പഴയപാലം പുതുക്കിയ പണിയണമെന്നും ആകാശപാത നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച് അനുകൂലമായ നടപടി കൈക്കൊള്ളണമെന്നും റവന്യൂ വകുപ്പ് മന്ത്രിയും നിവേദക സംഘത്തിന് ഉറപ്പ് നല്‍കി

 

error: Content is protected !!