ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം ക്ലായി തറവാട്, മുണ്ടാത്ത് കൊയ്മ്മ പൊടവടുക്കം ക്ലായി വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ആവശ്യത്തിനായി തരിശ് ഭൂമിയില്‍ മഞ്ഞള്‍, ഇഞ്ചി കൃഷിക്ക് തുടക്കമായി

ഇരിയ : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം ക്ലായി തറവാട്, മുണ്ടാത്ത് കൊയ്മ്മ പൊടവടുക്കം ക്ലായി വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ആവശ്യത്തിനായി തരിശ് ഭൂമിയില്‍ മഞ്ഞള്‍, ഇഞ്ചി കൃഷി തുടക്കമായി.
തെയ്യം കെട്ട് കാര്‍ഷിക കമ്മിറ്റി ചെയര്‍മാന്‍ വി ജനാര്‍ദ്ദന്‍ നായര്‍ ക്ലായി വിത്തിടല്‍ചടങ്ങ് ഉദ്ഘാടനം ചെയ്തു കണ്‍വീനര്‍ ടി. പവിത്രന്‍ നെല്ലിക്കാട്ട് സ്വാഗതവും നിര്‍മ്മല ദിവാകരന്‍ നന്ദി പറഞ്ഞു .എം. കൃഷ്ണന്‍ നായര്‍,ടി കൃഷ്ണന്‍ ക്ലായി,പി. നാരായണന്‍ നായര്‍,വി. കരുണാകരന്‍ നായര്‍ പുതിയപ്പുര,ടി നാരായണന്‍ ക്ലായി ,വി. നാരായണന്‍ നായര്‍, വി കരുണാകരന്‍ നായര്‍ തൊട്ടിയില്‍, എം തമ്പായി, കമലാക്ഷി മാധവന്‍, മറ്റു നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. ക്ലായി വയനാട്ട് കുലവന്‍ ദേവസ്ഥാന സേവാ സമിതിയുടെയും കാര്‍ഷിക കമ്മിറ്റിയുടെയുടെയും നേതൃത്വത്തിലാണ് മഞ്ഞള്‍, ഇഞ്ചി കൃഷി വിത്തിടല്‍ ചടങ്ങ് നടത്തിയത്.

 

error: Content is protected !!