കാഞ്ഞങ്ങാട്: കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗ തിയില്‍ നവോത്ഥാന വിപ്ലവം തീര്‍ത്ത
മുസ്‌ലിം എഡുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്.) സംഘടനയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ജില്ല എം.ഇ. എസ്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സമ്മേളനം ജൂണ്‍ 6ന് 3 മണി മുതല്‍ കാഞ്ഞങ്ങാട് ബിഗ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിന് മുന്നോടിയായി എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ കരിയര്‍ ട്രെയിനര്‍ നിസാര്‍ പെറുവാഡ്, മുജീബ് പട്ട്‌ല ക്ലാസ്സിന് നേതൃത്വം നല്‍കും. 4 മണിക്ക് വിദ്യാഭ്യാസ സമ്മേളനവും എം.എല്‍.എ.മാര്‍ക്കുള്ള സ്വീകരണവും നടക്കും.എം.ഇ.എസ്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി. മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറയും. എം.ഇ.എസിന്റെ മുന്‍ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയും ഗ്രന്ഥകാരനുമായ ഡോ. കെ.പി. മുഹമ്മദ്കുഞ്ഞി (ഉപ്പള) യെ ചടങ്ങില്‍ ആദരിക്കും. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച സ്‌കൂളു കള്‍ക്ക് മുന്‍ ജില്ലാ നേതാക്കളായ കെ.എസ്. അബ്ദുല്ല, എം.ബി. മൂസ്സ എന്നിവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ട്രോഫികള്‍ വിതരണം ചെയ്യും. എയിഡഡ് വിഭാഗ ത്തില്‍ ഏറ്റവും മികച്ച വിദ്യാലയത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹെസ്‌കൂളും, അണ്‍എ യിഡഡ് വിഭാഗത്തില്‍ കാസര്‍കോട് എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂളുമാണ് അര്‍ഹത നേടിയത്. ജില്ലയിലെ വിഭ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച അസീസ് അക്കരയ്ക്ക് മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പുരസ്‌കാരം നല്‍കും. ജില്ലയിലെ എം.എല്‍.എ. മാരായ കല്ലട മാഹിന്‍ഹാജി, എ.കെ.എം. അഷറഫ്, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് സ്വീകരണം നല്‍കും. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയും, പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാ ശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പ്രബന്ധമവതരിപ്പിക്കും.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, കാസര്‍കോട് നഗ രസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തും. എം.ഇ.എസ്. പിന്നിട്ട ആറ് പതിറ്റാണ്ട് എന്ന വിഷയത്തെക്കുറിച്ച് സ്റ്റേറ്റ് ട്രഷറര്‍ ഒ.സി സലാഹുദ്ദീനും ഉന്നതവിദ്യാഭ്യാസ മേഖലയിലെ എം.ഇ.എസിന്റെ പുതിയ കാല്‍വെപ്പുകള്‍ എന്ന വിഷയത്തെ ക്കുറിച്ച് എം.ഇ.എസ്. സംസ്ഥാനഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സി.ടി. സക്കീര്‍ ഹുസൈനും പ്രബന്ധങ്ങളവതരിപ്പിക്കും.ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. സംഘാടകസമിതി കണ്‍വീനര്‍ ബി.എം. മുഹമ്മദ്കുഞ്ഞി നന്ദി പറയും, വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡണ്ട് സി.മുഹമ്മദ് കുഞ്ഞി,സെക്രട്ടറി
ആരിഫ് കാപ്പില്‍, ട്രഷറര്‍ കെ.സി. ഇര്‍ഷാദ്, വൈസ് പ്രസിഡന്റുമാരായ എ.ഹമീദ് ഹാജി, മവ്വല്‍ മുഹമ്മദ് മാമു,
ജോയിന്റ് സെക്രട്ടറി ബി.എം.മുഹമ്മദ് കുഞ്ഞി, ബി.കെ. സാലിം ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
