കാഞ്ഞങ്ങാട്: നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റര്‍ അധികൃതര്‍ റെയിന്‍ കോട്ട് വിതരണം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് ഗ്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ് ഐ ബാവ അക്കരക്കാരന്‍, മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഖാലിദ് പാലക്കി, സി കെ. സഹല്‍ എന്നിവര്‍ സംബന്ധിച്ചു.
