അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് ധര്‍മസ്ഥല ക്ഷേത്രത്തിന്റെ സാമ്പത്തിക സഹായം

ഉദുമ: അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് ധര്‍മസ്ഥല ക്ഷേത്രത്തില്‍ നിന്ന് 3 ലക്ഷം രൂപ സംഭാവന നല്‍കി. പൂബാണംകുഴി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ കന്നഡ ക്ഷേത്ര ധര്‍മസ്ഥല ഗ്രാമ വികസന യോജനയുടെ ഡയറക്ടര്‍ ബാബു നായ്ക്ക് പൂബാണംകുഴി ക്ഷേത്ര മുഖ്യ സ്ഥാനികന്‍ കൃഷ്ണന്‍ മൂത്തായര്‍ക്ക് 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ ശിവരാമന്‍ മേസ്ത്രിയുടെ അധ്യക്ഷനായി. ക്ഷേത്ര ധര്‍മസ്ഥലയിലെ ജനജാഗ്രതി വേദിയുടെ പ്രൊജക്ട് ഓഫീസര്‍ ഗണേഷ് ആചാര്യ, കാസര്‍കോട് താലൂക്ക് ചന്ദ്രഗിരി മേഖല ജനജാഗ്രതി വേദിയുടെ മെമ്പര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി പി രാഘവന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!