കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 202526 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് അംഗങ്ങളുടെ വളണ്ടിയര്‍ സംഗമം നടന്നു. പാലിയേറ്റീവ് രോഗികളുടെ പരിചരണം സുഗമമാക്കുന്നതിനും, പരിചരണം വേഗത്തില്‍ ആക്കുന്നതിനും ആധുനിക രീതിയില്‍ പരിചരണം നടത്തുക തുടങ്ങിയ ഉദ്ദേശത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. അലാമിപള്ളി കാഞ്ഞങ്ങാട് നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സ്‌നേഹ സ്പര്‍ശം എന്ന പേരില്‍ നടന്ന സംഗമം ജില്ലാ ആശുപത്രി സൂപ്രണ്ട് പി ജീജ ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍ അധ്യക്ഷനായി.പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ ഷിജി ശേഖര്‍ ക്ലാസ് കൈകാര്യം ചെയ്തു. പി രാജി,അഞ്ജലി എസ് നായര്‍, എം കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.
നഗരസഭാ പാലിയേറ്റീവ് നേഴ്‌സ് ടി കെ ദീപ്തി സ്വാഗതം പറഞ്ഞു
