പോളിംഗ് ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചതില്‍ അപാകതയെന്ന് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഇന്‍സ്ട്രക്ടഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല, വര്‍ഷങ്ങളായി പ്രിസൈഡിങ് ,ഫസ്റ്റ് പോളിങ് ഓഫീസര്‍ ഡ്യൂട്ടി ചെയ്തിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപക വിഭാഗമായ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാരെ, ഇത്തവണ പോളിങ് ഓഫീസര്‍മാരായാണ് നിയമിച്ചിരിക്കുന്നത്. ഇതിലും താഴ്ന്ന ശമ്പള സ്‌കെയിലിലുള്ളവരെ പ്രിസൈഡിംഗ്, ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഇന്‍സ്ട്രക്ടഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ക്ക് പരാതി നല്‍കി.

 

error: Content is protected !!