ഭിന്നശേഷി കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോല്‍സവം വേറിട്ട നിലയില്‍ ശ്രദ്ധേയമായി

കാഞ്ഞങ്ങാട്:ബൗധീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരീശീലനവും പുനരധിവാസവും നല്‍കി വരുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ പ്രവേശനോല്‍സവം വേറിട്ട നിലയില്‍ ശ്രദ്ധേയമായി.
പാട്ടു പാടിയും ആര്‍പ്പുവിളിച്ചും വര്‍ണ്ണ കുടകള്‍ ചൂടിയും ബലൂണുകള്‍ പറത്തിയയുമാണ് വിദ്യാര്‍ത്ഥികള്‍ നവാഗതരെ എതിരേറ്റത്.
ഘോഷയാത്രയായി ഭിന്നശേഷി കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് നവാഗതരെ സ്‌കൂള്‍ ഹാളിലേക്ക് ആനയിച്ചു.
ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാവൈജ്ഞാനിക പ്രകടനങ്ങള്‍ ഏറെ ആകര്‍ഷകമായി.
റോട്ടറി എം ബി എം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.ആര്‍.നമ്പ്യാര്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് പി.സുബൈര്‍ അദ്ധ്യക്ഷനായി.
പ്രിന്‍സിപ്പാള്‍ ബീന സുകു സ്വാഗതം പറഞ്ഞു.
കൃഷ്ണപ്രിയയുടെ പ്രാര്‍ത്ഥനയില്‍ അനില്‍ രാജ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജയേഷ് കെ.ജനാര്‍ദ്ദനന്‍,പെയ്ഡ് ജില്ല പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം,സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്,നവോദയ വിദ്യാലയം റിട്ട:പ്രിന്‍സിപ്പാള്‍ കെ.എം.വിജയ കൃഷ്ണന്‍,മദര്‍ പി ടി എ പ്രസിഡന്റ് കെ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി ആര്‍.ഷൈനി എന്നിവര്‍ പ്രസംഗിച്ചു.
നവാഗതകര്‍ക്ക് പെയ്ഡ് ജില്ലാ സമിതിയുടെ ഉപഹാരം സംസ്ഥാന സെക്രട്ടറി പി. സുബൈര്‍ നല്‍കി.
ഈയിടെ വിവാഹിതരായ റോഷന്‍ ഫിദ ദമ്പതികളുടെ വകയായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണവും നല്‍കി.

 

error: Content is protected !!