പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

പുല്ലൂര്‍ : നീണ്ട 32 വര്‍ഷക്കാലം വിദ്യാര്‍ത്ഥികളുടെയും വിദ്യാലയത്തിന്റെയും മികവിന് വേണ്ടി ആത്മസമര്‍പ്പണം നടത്തി തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഉദുമ എം.എല്‍.എ കെ.നീലകണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം.കെ. ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വി. മിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, എ. ഇ. ഒ കെ.സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ വി. കെ. നളിനി, എ. കൃഷ്ണന്‍, സന്തോഷ് കുമാര്‍, കെ. ബിന്ദു, രേഖ, കവി ദിവാകരന്‍ വിഷ്ണുമംഗലം, പി. ടി.എ പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍, എസ്. എം. സി ചെയര്‍മാന്‍ എ. ഷാജി, മദര്‍ പി. ടി.എ പ്രസിഡണ്ട് കെ. നിഷ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വി. വി. പ്രഭാകരന്‍, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ. ബാബു, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സെക്രട്ടറി കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. സീനിയര്‍ അസിസ്റ്റന്റ് പി.വി. ശൈലജ സ്വാഗതവും എസ്. ആര്‍. ജി. കണ്‍വീനര്‍ ടി. ഇ. ശ്രീജ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി സനല്‍ പാടിക്കാനം അവതരിപ്പിച്ച പാട്ടും പറച്ചിലും മെന്റലിസവും എന്ന പരിപാടിയും അരങ്ങേറി. സ്‌നേഹ സദ്യയും നടന്നു.

 

error: Content is protected !!