നീലേശ്വരം: ഗ്രീന്‍ ആര്‍മി തൈക്കടപ്പുറത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈവ് തൈക്കടപ്പുറം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സി കെ കെ മാണിയൂര്‍ – അബ്ദുല്‍ റസാഖ് തൈലക്കണ്ടി – കുഞ്ഞി മൊയ്തീന് കുട്ടി ഹാജി അക്കാദമിക് ആന്റ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഫ്യൂച്ചര്ഐക്കോണ് പരിപാടി ശ്രദ്ധേയമായി.
തൈക്കടപ്പുറം കെസ്റ്റാ ബീച്ച് റെസ്റ്റോയില്‍ നടന്ന ചടങ്ങ്. സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ആര്‍മി പ്രസിഡന്റ് അബ്ദുള്ള ഒ.ടി. അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് തൈലക്കണ്ടി സ്വാഗതംപറഞ്ഞു.
എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ മികച്ച വിജയം നേടിയ 160-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് എക്സലന്‍സ് അവാര്‍ഡുകളും, തൈക്കടപ്പുറം മേഖലയിലെ ശ്രദ്ധേയമായ ബിസിനസ് സംരംഭകര്‍ക്ക് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകളുടെ വിതരണവും എം.എല്‍.എ നേതൃത്വം നല്കി. വിദ്യാഭ്യാസ മികവിനെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുന്നേറ്റത്തിന് സഹായകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ടി.സി.എ. റഹ്മാന്, അഡ്വ. നസീര്‍, നൂറുദ്ദീന്‍ ഹാജി ടി.കെ., മഹ്മൂദ് കോട്ടായി, ഫുആദ് ഹാജി, സൈനുദ്ദീന്‍ കരയില്‍, ഇസ്മായില്‍ കബര്‍ദാര്‍, റഷീദ വി.കെ., നദീറ, അന്‍വര്‍ സാദിഖ്, ശുഹൈബ് ടി.കെ., നൗഷാദ് എന്‍.പി., സക്കരിയ ഇ.കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘തൂഫാന്’ പ്രതികരണ വീഡിയോ പ്രദര്‍ശിപ്പിച്ചു. വീഡിയോയിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിക്കെതിരായ ജാഗ്രതയെക്കുറിച്ചും ബോധവല്‍ക്കരണ സന്ദേശം നല്കി.
തുടര്‍ന്ന് പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും അഭിഭാഷകനുമായ അഡ്വ. ഇബ്രാഹിം പള്ളങ്കോട് മോട്ടിവേഷന്‍ ക്ലാസ് അവതരിപ്പിച്ചു..
വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹോപഹാര വിതരണവും ചടങ്ങില്‍ നടന്നു. സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് ജസീര്‍ അപ്പാട്ടിലത്ത്നന്ദി പറഞ്ഞു.
ചടങ്ങില്‍ ഗ്രീന്‍ ആര്‍മി തൈക്കടപ്പുറത്തിന്റെ പുതിയ സാമൂഹിക സംരംഭമായലൈവ് പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു.
