ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക്‌ തിളക്കമാര്‍ന്ന വിജയം

കാഞ്ഞങ്ങാട്: തൃശൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് വിജയതിളക്കം.’ പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍
മൂന്നാം സ്ഥാനവുമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ഇരു വിഭാഗത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് വിജയം. വനിത വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പുരുഷവിഭാഗത്തില്‍ എം ജി
യൂണിവേഴ്‌സിറ്റി കോട്ടയം മൂന്നാം സ്ഥാനവും നേടി. ജസ്റ്റിന്‍ ജോണ്‍ (ക്യാപ്റ്റന്‍), കെ.ജിഷ്ണു, അഭിനവ് ടി.സന്തോഷ്, നികേഷ് കെ.ജയന്‍, (മൂന്നാട് പിപ്പിള്‍സ് കോളേജ്), കെ.കെ.ശ്രീരാജ്,സി വി അഭിജിത്ത് (മഹാത്മാഗാന്ധി കോളേജ് ഇരിട്ടി),യദുകൃഷ്ണ നന്തിയത് (നിര്‍മ്മലഗിരി ഇരിട്ടി ),എല്‍ കെ.മുഹമ്മദ് അഫ്‌സല്‍, (നെഹ്‌റു കോളേജ്) ,’
സി കെ. ശ്യാംരാജ്, (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്) , എന്നിവരാണ് റണ്‍ണേഴ്‌സ് ടീമിലെ അംഗങ്ങള്‍.
ഏയ്ഞ്ചല്‍ പോള്‍ (ക്യാപ്റ്റന്‍), കെ ,മിത മാമ്മാന്‍ (പിപ്പീള്‍സ് കോളേജ് മൂന്നാട്),എം ഡി വിശ്രുദ,പി.പി.ശിവപ്രിയ, മറിയം മഷൂഫ (ഗവ.കോളേജ് കാസര്‍കോട്), കെ.എം സാന്ദ്ര (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്) ,
കെ.ആദിഷ(ബ്രണ്ണന്‍ കോളേജ് തലശ്ശേരി) ,അജ്‌ന രാജേഷ് (ഗവ. കോളേജ്പയ്യന്നൂര്‍), ശീതള്‍ രാജ് (ഗുരുദേവ് കോളേജ് മാത്തില്‍). എന്നിവരാണ് വനിത ടീമിലെ അംഗങ്ങള്‍. രതീഷ് വെള്ളച്ചാല്‍ ,ബാബു കോട്ടപ്പാറ (ടീം പരീശീലകര്‍ ).
ടീം മാനേജര്‍ ഡോ. ജോ ജോസഫ്, കെ. റീജ.

error: Content is protected !!