കിണര്‍ ജോലിക്കിടെ അപകടം: തൊഴിലാളി മരിച്ചു; തായന്നൂര്‍ ആനപ്പട്ടി സ്വദേശി കെ രാജനാണ് മരിച്ചത്

കാഞ്ഞങ്ങാട്: ജോലിക്കിടെ തൊഴിലാളി കയര്‍ പൊട്ടി കിണറില്‍ വീണ് മരിച്ചു. തായന്നൂര്‍ കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ കെ. രാജന്‍നായര്‍ (63) ആണ് മരിച്ചത്. പുതുക്കൈ മേനിക്കോട്ട് സ്വകാര്യ വ്യക്തിയുടെ കിണര്‍ ജോലിക്കിടെയാണ് അപകടം. ഉച്ചഭക്ഷണത്തിന് ശേഷം കിണറ്റില്‍ ഇറങ്ങുന്നതിനിടെയാണ് കയര്‍ പൊട്ടിയത്.
നാലോളം തൊഴിലാളികള്‍ കൂടെയുണ്ടായിരുന്നു. എല്ലാം വരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. കാലിന്റെ എല്ല് പൊട്ടിയിരുന്നു. പത്മ ഹോസ്പിറ്റല്‍ പരിശോധനക്ക് വിധേയനാക്കിയ ശേഷം മംഗലാപുരം ഹോസ്പിറ്റലിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മരണം . പരേതരായ കാവില്‍ വീട്ടില്‍ ചന്ദ്രന്‍ നായരുടെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ : ഇന്ദിര. മക്കള്‍ : ഐശ്വര്യ, വിനയരാജ്. മരുമകന്‍: നിതിന്‍ ചയ്യോത്ത്. സഹോദരി കാര്‍ത്യായനി.

 

error: Content is protected !!