ആഹ്ലാദവും സന്തോഷവും പങ്കിട്ട് ചെമ്മട്ടം വയല്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടന്നു

കാഞ്ഞങ്ങാട്: കുരുന്നുകള്‍ അറിവിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ ഒമ്പതാം വാര്‍ഡ് കാഞ്ഞങ്ങാട് ഐ സി ഡി എസ് കീഴിലുള്ള 98 നമ്പര്‍ ചെമ്മട്ടം വയല്‍ അങ്കണവാടിയി ആഹ്ലാദവും സന്തോഷവും പങ്കിട്ട് പ്രവേശനോത്സവം നടന്നു. 23 കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ കെ വി രാധ ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ പി സരോജിനി അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ റാലി, പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍, പഠനോപകരണ വിതരണം, മധുര പലഹാര വിതരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, വിവിധ കലാപരിപാടികള്‍ എന്നിവ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. ചെമ്മട്ടം വയല്‍ പാഠ്യം ക്ലബ്ബ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച വിതരണ ഉദ്ഘാടനം നടത്തി. ലേജ് വിറ്റിയുടെ ഭാഗമായി യോഗ അധ്യാപകന്‍ അശോക് കിരണിന്റെ നേതൃത്വത്തില്‍ പഠിതാക്കളുടെ കൂട്ടായ്മ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി. ചെമ്മട്ടം വയല്‍ വയോജന ക്ലബ്ബ് കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കി, എ എല്‍ എം സി അംഗങ്ങളായ കെ ലത, ടി വസന്ത, എം ബീന, കെ പി ശ്യാമള, വി പി പ്രജീഷ, പി പത്മിനി,സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ കെ വി ജിജി,പൊതുപ്രവര്‍ത്തകരായ , കെ വി പുരുഷോത്തമന്‍, കെ ഉണ്ണി, എന്‍ രത്‌നാകരന്‍ ,തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!