ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളിലെ എസ് പി ജി കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു.ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശന്‍ എസ് പി ജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. എസ് പി ജി കോഡിനേറ്റര്‍ പ്രദീപന്‍ കോതോളി സ്വാഗതവും വേലേശ്വരം യുപി സ്‌കൂളിലെ ശോഭന ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!