കാഞ്ഞങ്ങാട്: ഗാന്ധിദര്‍ശന്‍ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു.സ്വാതന്ത്ര സമര സേനാനി ഏ.സി കണ്ണന്‍ നായരുടെ സ്മൃതി കൂടിരത്തില്‍ വെച്ച് ജില്ല പ്രസിഡന്റ് പി.കെ. ഫൈസല്‍ പതാക കൈമാറി ഉത്ഘാടനം ചെയ്തു . ലോക ജനതയ്ക്കു തന്നെ മാതൃകയായ വ്യക്തിത്വത്തിന്റെ ഉടമയാണ് മഹാത്മജി എന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശ്ശന്‍ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. ബാബു , സിനിയര്‍ സിറ്റിസണ്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.ഗോപി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്‍ , നഗരസഭ കൗണ്‍സിലര്‍മാരായ അനില്‍ വാഴുന്നോറൊടി , ചന്ദ്രന്‍ മാസ്റ്റര്‍, ടി. എന്‍. സീമ , പത്മരാജന്‍ ഐങ്ങോത്ത്, പുരുഷോത്തമന്‍ നെല്ലിക്കാട്ട്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വിനീത് എച്ച്. ആര്‍എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മണ്ഡലം നേതാക്കള്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.
