മാലിന്യ മുക്ത കാഞ്ഞങ്ങാട് : സേവന ദിനചാരണം പ്രചരണ പരിപാടികള്‍ നടത്തി

കാഞ്ഞങ്ങാട്:സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് എന്നിവരുടെ സംയുക്തത്തില്‍ നടത്തുന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന സേവന ദിനചാരണവും വിവിധ പ്രചരണ പരിപാടികളും നടത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും ജനപ്രതിനിധികള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍, പൊതുപ്രവര്‍ത്തകരും അണിനിരന്നു പ്രചരണ റാലി ആരംഭിച്ചു. തുടര്‍ന്ന് നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടികള്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉല്‍ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് ഡോ .കെ വി സൂരജ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സെക്രട്ടറി എം കെ ഗിരീഷ് സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു നന്ദിയും പറഞ്ഞു. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ 2026,ബി ഡി പി നിര്‍വഹണം തുടങ്ങി വിവിധ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

 

error: Content is protected !!