കാഞ്ഞങ്ങാട് : പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എഐവൈഎഫ് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എ ഐ വൈ എഫ് മുന്‍ ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കിയതാണ് പെട്രോള്‍ വില വര്‍ധനയ്ക്ക് കാരണമെന്നും വിലവര്‍ധനവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും എഐവൈഎഫ് വ്യക്തമാക്കി. ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്,സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്പ്രകാശന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ, വിഷ്ണു ജി, ജിനു ശങ്കര്‍, രാകേഷ് രാവണേശ്വരം, ദിലീഷ് കെ വി പ്രദീപന്‍ കാട്ടിപ്പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
