മാവുങ്കാല്‍:കാട്ടുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണശബളമായ ഘോഷയാത്രയോടെ വര്‍ണ്ണാഭമാക്കി.പുത്തന്‍ ഉടുപ്പുമായി ചെണ്ടമേളം ബലൂണ്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. അമ്മമാരും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി. രാമനഗരം സ്വാമി രാംദാസ് സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാധ്യാപിക സുനിത ദേവി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് അംഗം പി.കെ.കാര്‍ത്ത്യായണി അധ്യക്ഷത വഹിച്ചു. സി.ശ്രീധരന് (വെല്‍ഫെയര്‍ കമ്മിറ്റി) കെ.വി.രാധാകൃഷ്ണന് കാനത്തൂര്‍(കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രതിനിധി),അരുണ്‍ ശങ്കര്‍(ഐശ്വര്യ ക്ലബ് കാട്ടുകുളങ്ങര), സുധീഷ് (കര്‍മ്മ കാട്ടുകുളങ്ങര), നാരായണന് മണ്ണട്ട എന്നിവര്‍ സംസാരിച്ചു.ഉമേശന് കാട്ടുകുളങ്ങര സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ എ.വി.സാവിത്രി നന്ദിയും പറഞ്ഞു. നാട്ടിലെ വിവിധ ക്ലബ്ബുകളും അമ്മമാരും കുട്ടികള്‍ക്ക് കുടയും പുസ്തങ്ങളും മറ്റു പഠനോപകരണങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. പായസ വിതരണവും നടന്നു.
