കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും അനുമോദനവും കൊവ്വല്‍ പള്ളി കെ. വി. വി.ഇ എസ് കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് വ്യാപാര ഭവനില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് എന്‍.പി.അഷ്‌റഫ് പതാക ഉയര്‍ത്തിയതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ബോഡിയോഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെ രീഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എന്‍.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷെരീഫ് സംഘടനാ കാര്യങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റുമായ സി.കെ. ആസിഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. വി. ദാമോദരന്‍ യൂണിറ്റിനെ കുറിച്ച് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറര്‍ പി. കെ. രവീന്ദ്രന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ. ജി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വച്ച് എസ്.എസ്.എല്‍.സി,പ്ലസ് ടു,ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ മാളവിക ദിനേശ്, ശ്രേയ സുരേഷ്, ഹംനാസ്, കെ. ശിവഗംഗ, അഭിരാം സുരേഷ്, ഫാത്തിമത്ത് റംസീന,കെ. വി. വൈഭവ്, എം. മുഹമ്മദ് ഹാരിസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പുതിയ ഭാരവാഹികളായി എന്‍. പി അഷ്‌റഫ്
(പ്രസിഡന്റ്), ടി.വി. ദിനേശന്‍, വി. ജയകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ജി. പ്രഭാകരന്‍ ( ജനറല്‍ സെക്രട്ടറി),
വി.ഹരികൃഷ്ണന്‍, മധുരഗണേഷ് പ്രസാദ് (സെക്രട്ടറിമാര്‍), പി. കെ. രവീന്ദ്രന്‍ ( ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
