തിരുവാതിര ഞാറ്റുവേല കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ കര്‍ഷക സഭയും , ഞാറ്റുവേല ചന്തയും നടന്നു

കാഞ്ഞങ്ങാട് : ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ നടക്കുന്ന തിരുവാതിര ഞാറ്റുവേല കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും കാര്‍ഷിക കര്‍മ്മസേന,ജീവനക്കാരുടെയും, കൃഷിക്കാരുടെയും, കൂട്ടായ പ്രവര്‍ത്തനത്തില്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭയും, ഞാറ്റുവേല ചന്തയും നടന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രചോദനമാകുന്ന പാരമ്പര്യ പ്രകൃതി നല്‍കിയ പ്രത്യേക പ്രതിഭാസമാണ് തിരുവാതിര ഞാറ്റുവേല ഇന്നേ ദിവസമാണ് കര്‍ഷകര്‍ പുതിയ പ്രതീക്ഷകളുടെ വിത്തുകള്‍ പകുന്നത്. ഇത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഭാഗമായാണ് കര്‍ഷകസഭ നടത്തിയത്. നടീല്‍ വിത്തുകളുടെ പ്രദര്‍ശനം, വിതരണം, ബോധവല്‍ക്കരണം, സൗജന്യ തൈകളുടെ വിതരണംഎന്നിവയും നടന്നു. നഗരസഭയിലെ 47 വാര്‍ഡുകളില്‍ നിന്നും നിരവധി കര്‍ഷകരും യുവാക്കളും പങ്കെടുത്ത് ആലാമി പള്ളി നഗരസഭ കൃഷിഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍ അധ്യക്ഷത വഹിച്ചു. കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി, പാടശേഖരസമിതി സെക്രട്ടറി പി.സുശാന്ത് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ് രമേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാര്‍, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, ജീവനക്കാര്‍, കര്‍ഷകര്‍, പാടശേഖര സമിതി അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു

 

error: Content is protected !!