കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. കാരാട്ടുവയല്‍ ജില്ല പെന്‍ഷന്‍ ഭവനില്‍ വിവിധങ്ങളായ പരിപാടികളോടെ നടന്ന സംഗമം
ജില്ലാ സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി.സി.പ്രസന്ന ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷം വഹിച്ചു.ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍,ബ്ലോക്ക് സെക്രട്ടറി കെ ചന്ദ്രശേഖരന്‍, യൂണിറ്റ് സെക്രട്ടറി കെ. ചന്ദ്രന്‍,എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വെച്ച് സംസ്ഥാന തലത്തില്‍ ജൂഡോ മത്സരത്തില്‍ ബ്രോണ്‍സ് മെഡല്‍ ജേതാവ് സൂര്യജിത് കല്ലംചിറ, ജുഡോ മത്സരത്തില്‍ ഇന്റര്‍ കോളേജിറ്റ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവും മദ്ധ്യ പ്രദേശില്‍ നടന്ന മത്സരത്തില്‍ പങ്കാളിയുമായി ബി.ആദിത്യ എന്നിവര്‍ക്ക് ഉപഹാരം നല്‍കി
തുടര്‍ന്ന് യൂണിറ്റ് അംഗങ്ങളും കുടുംബാഗങ്ങളും ചേര്‍ന്ന്
വിവിധ കലാമത്സരങ്ങളും അവതരിപ്പിച്ചു.
യൂണിറ്റ് സാംസ്‌കാരിക സമിതി കണ്‍വീനര്‍ കെ. സുകുമാരന്‍ സ്വാഗതവും, ട്രഷറര്‍ ബി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
പടം:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ്ഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബസംഗമം കെ എസ് എസ് പി യു ജില്ല സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി. സി.പ്രസന്ന ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു.
