വീട് നിര്‍മാണത്തിനിടെ അസ്വസ്ഥത; ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു; അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ ആണ് മരിച്ചത്

അമ്പലത്തറ: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്വന്തം വീടിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്വന്തം വീടിന്റെ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സക്കരിയക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അബ്ദുല്‍ റഹിമാന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: റംസീന.
മക്കള്‍: ഫിദ, ഷിബ്‌ന, ഷിഫ്‌ന, ഫാത്തിമ സഹോദരങ്ങള്‍: സുബൈദ, സഫിയ, സുഹ്‌റ . മയ്യിത്ത് നിസ്‌കാരവും ഖബറടക്കലും ഞായറാഴ് രാവിലെ 8 -30 ന് പാറപ്പള്ളി ജമാഅത്ത് പള്ളിയില്‍ നടക്കും.

 

error: Content is protected !!