കാഞ്ഞങ്ങാട് : നിത്യാനന്ദ യുവജന സേവാസമിതി ലഹരി ഉപയോഗത്തിനെതിരെ കാഞ്ഞങ്ങാട് ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്സംഘടിപ്പിച്ചു.
ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ പി ഷൈന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ബി. ശ്രീരാമന് അധ്യക്ഷത വഹിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന് ഐഎഎസ് , കാഞ്ഞങ്ങാട് നാഗരസഭ കൗണ്‍സിലര്‍ മാരായ സൗമ്യ സുനില്‍, ടി.വി ചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. എസ് എന്‍ വൈ എസ് എസ് ട്രഷറര്‍ കെ. സുധീര്‍കുമാര്‍ സ്വാഗതവും രക്ഷാധികാരി എ. കെ. ഗംഗാധരന് നന്ദിയും പറഞ്ഞു. നാളെ നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജ് പി എം സുരേഷ് നിര്‍വഹിക്കും.
