എസ് പി ഷാജിക്ക് സംരംഭകത്വ പുരസ്‌കാരം

കണ്ണൂര്‍: വിവേകാനന്ദ ട്രസ്റ്റ്, കണ്ണൂരിന്റെ സംരംഭകത്വ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ മീംടെക് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ എസ്. പി. ഷാജിക്ക്. ജൂലൈ 5 ന് കണ്ണൂര്‍ വൃന്ദാവനം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ മേയര്‍ അഡ്വ. പി.ഇന്ദിര പുരസ്‌കാരം സമ്മാനിക്കും. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള സാമൂഹ്യ സേവാ പുരസ്‌കാരം കണ്ണൂരിലെ കെ. ജി. ബാബുവിനും സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ടി.ടി. സോമന്‍ അറിയിച്ചു. ചടങ്ങില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

 

error: Content is protected !!