ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്യാണം: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഇഖ്ബാല്‍ ഹത്ബൂര്‍

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അനുജന്‍ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്യാണത്തില്‍ പ്രമുഖ പ്രവാസി വ്യവസായി ഇഖ്ബാല്‍ ഹത്ബൂര്‍ അനുശോചനം രേഖപ്പെടുത്തി.
സെപ്റ്റംബര്‍ 21ന് 76-ാം വയസ്സില്‍ അന്തരിച്ച ശൈഖ് അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ദുബായ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാനും പ്രമുഖ വ്യവസായ ഗ്രൂപ്പായ എ.ആര്‍.എം ഹോള്‍ഡിംഗ് ചെയര്‍മാനുമായിരുന്നു അദ്ദേഹം.
സബീല്‍ പാലസിലെത്തി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനെ നേരില്‍ കണ്ടാണ് ഇഖ്ബാല്‍ ഹത്ബൂര്‍ അനുശോചനം അറിയിച്ചത്.
അല്‍ മഖ്തൂം കുടുംബാംഗങ്ങളുടെയും യുഎഇ ഭരണകൂടത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

 

error: Content is protected !!