ജി വി എച്ച്.എസ് എസ് കാഞ്ഞങ്ങാട് എന്‍ എസ് എസ് യൂണിറ്റ് ‘പുലരി 2026’ ക്യാമ്പ് : സമത്വ ജ്വാല തെളിയിച്ചു; കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ നഗരസഭ കൗണ്‍സിലര്‍ കെ. ഗീത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജി വി എച്ച്.എസ് എസ് കാഞ്ഞങ്ങാട് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ‘പുലരി 2026’ ക്യാമ്പിന്റെ ഭാഗമായി സമത്വ ജ്വാല തെളിയിച്ചു.

സമൂഹത്തില്‍ തുല്യത, സാമൂഹിക നീതി, മതേതരത്വം എന്നിവ ഉറപ്പാക്കാനും വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും വേണ്ടി നടത്തുന്ന പ്രതീകാത്മകമായ ഒരു കൂട്ടായ്മയാണ് സമത്വജ്വാല. ഇരുട്ടിനെ മാറ്റി വെളിച്ചം കൊണ്ടുവരുന്നതുപോലെ, അജ്ഞതയും വിവേചനവും അകറ്റി സമൂഹത്തില്‍ സമത്വത്തിന്റെ വെളിച്ചം പകരാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരാചാരമായ സ്ത്രീധനത്തിനെതിരെ വോളന്റിയര്‍മാര്‍ സമദര്‍ശനം പ്രതിജ്ഞയെടുത്തു.

കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ. ഗീത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലറും പി.ടി.എ പ്രസിഡന്റുമായ എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍,പി.എസ്. അരുണ്‍,എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ധിഖി,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. മഞ്ജു,, സ്‌കൂള്‍ വികസന സമിതി അംഗം കെ ദാമോദരന്‍, ടി വി എസ് ഷോറൂം മാനേജര്‍ വിജീഷ്, പി ടി എ അംഗം ബിന്ദു, അധ്യാപികമാരായ ശ്യാമിത പി പി,, സുബി താശ്വതി, വോളന്റിയര്‍ ലീഡര്‍മാരായ അര്‍ജുന്‍ കെ,ഇസ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!