സൗത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റിന് നേപ്പാളിലേക്ക് വണ്ടി കയറി തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രന്‍ പാക്കം; കേരളത്തിലെ തൊഴിലാളികള്‍ക്ക് അഭിമാനം

കാസര്‍കോട്: സെപ്റ്റംബര്‍ 16 മുതല്‍ 21 വരെ നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ മത്സരിക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന്‍ പാക്കം പുറപ്പെട്ടു.
കാസര്‍കോട്ടെ ‘തെങ്ങിന്റെ ചങ്ങാത്തക്കൂട്ടം’ അംഗമായ ചന്ദ്രന്‍, മീറ്റിലെ ഓപ്പണ്‍ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. തൊഴിലിനോടൊപ്പം കായികരംഗത്തും മികവ് പുലര്‍ത്തുന്ന ചന്ദ്രന്‍ മുന്‍പ് ശ്രീലങ്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയിരുന്നു.
കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അന്താരാഷ്ട്ര കായികവേദിയില്‍ വീണ്ടും രാജ്യത്തിന്റെ പതാക ഉയര്‍ത്താന്‍ ഒരുങ്ങുന്ന ചന്ദ്രന്‍ പാക്കം, കേരളത്തിലെ മുഴുവന്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും വലിയ അഭിമാനമാണ്. നേപ്പാളിലും മികച്ച പ്രകടനം പുറത്തെടുത്ത് കൂടുതല്‍ മെഡലുകളോടെ നാട്ടില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ കായികതാരം.

 

error: Content is protected !!