ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി നിര്‍മ്മിക്കുന്ന ഗണേശ ഭജന്‍ മന്ദിറിന്റെ ഭൂമിപൂജ നടന്നു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി നിര്‍മ്മിക്കുന്ന ഗണേശ ഭജന്‍ മന്ദിറിന്റെ ഭൂമിപൂജ നടന്നു.അമ്മനവര്‍ ക്ഷേത്രത്തിന് മുന്‍വശത്തായി വാങ്ങി എട്ട് സെന്റ് സ്ഥലത്താണ് അരക്കോടി രൂപ ചെലവഴിച്ച്
ഗണേശ ഭജന്‍ മന്ദിര്‍ നിര്‍മ്മിക്കുന്നത്. ബ്രഹ്‌മശ്രീ മാധവ കെ കുണായ മധൂറിന്റെ കാര്‍മികത്വത്തില്‍നടന്ന ഭൂമി പൂജാ ചടങ്ങില്‍ സമിതി പ്രസിഡന്റ് കെ.വി ഗണേശന്‍, വൈസ് പ്രസിഡന്റ് കെ. വി. ലക്ഷ്മണന്‍,
സെക്രട്ടറി ബി. ഗുരുദത്ത് റാവു, ട്രഷറര്‍ പി. മുരളിധരന്‍,അമ്മവര്‍ ക്ഷേത്രം ജനറല്‍ സെക്രട്ടറി പ്രഭാ
ശങ്കര്‍, സെക്രട്ടറി എച്ച് സുരേഷ്, ആഘോഷ സമിതി വൈസ് പ്രസിഡന്റുമാരായ അഡ്വ. പി. അരവിന്ദന്‍, വി.രാധകൃഷ്ണന്‍, കണ്‍വീനര്‍ പി. പി. ചക്രവാണി, ട്രഷറര്‍ ബാലസുബ്രഹ്‌മണ്യന്‍,രക്ഷാധികാരിമാരായ കെ. വി. കുഞ്ഞിക്കണ്ണന്‍, കെ. കൃഷ്ണന്‍, ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ വിവേക് ബാബു, നഗരസഭ കണ്‍സിലര്‍ എച്ച്. സുകന്യ, മുന്‍ കണ്‍സിലര്‍ എന്‍. അശോക് കുമാര്‍ തുടങ്ങി നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!