കാഞ്ഞങ്ങാട്: 0.680 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പടന്നക്കാട് കരിവളത്തെ കെ.പി. അജാസ് (24) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിയോടെ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ. നീതു തച്ചഞ്ചേരിയും ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അജാസിന്റെ പാന്റ്സിന്റെ കീശയില്‍ നിന്ന് എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്.
