കണ്ണൂരില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റില്‍

കണ്ണൂര്‍: വിസയോ യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് കടന്ന് കണ്ണൂരിലെത്തി അനധികൃതമായി സ്പാ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റില്‍ . ബംഗ്ലാദേശ് ഫരീദ്പൂര്‍ അബ്ദുള്ള ബാദ് ബങ്ക സ്വദേശി നിസലിനഖാനെ (29) യാണ് ടൗണ്‍ എസ്. ഐ. ടി. കെ. അഖിലും സംഘവും പിടികൂടിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ മൈ സ്പാ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വിദേശ യുവതിയെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. യുവതിയുടെ മൊബൈല്‍ ഫോണും ബംഗ്ലാദേശ് പൗര എന്ന തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തില്‍ ശ്രീരൂപ് , കിരണ്‍, വിന്റോ , നീതു എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!