ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : ഒക്ടോബര്‍ 7, 8 തീയ്യതികളില്‍ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ഡിഇഒ രാഹുല്‍ എ രാജ് കെഎഎസ് ലോഗോ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കാസിം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.ബി.എം അഷ്റഫ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം.ഹമീദ് ഹാജി, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.മൊയ്തീന്‍ കുഞ്ഞി, അഹമ്മദ് കിര്‍മാനി, യു.വി.ബഷീര്‍, വി.അബ്ദുല്‍ റഹ്‌മാന്‍, എസ്. പി.കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ടി.കെ.അബ്ദുല്‍ റഹിമാന്‍ സ്വാഗതവും, ഹെഡ്മിസ്ട്രസ് ലൂസി മാത്യു നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി കെ.വി. ദേവാംഗ് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്. മേളയുടെ സംഘാടക സമിതി ഓഫിസും, സാമ്പത്തിക സമാഹരണവും 17ന് ഉച്ചയ്ക്ക് 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദഘാടനം ചെയ്യും.

 

error: Content is protected !!