കാഞ്ഞങ്ങാട് നഗരസഭ യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി; കെപിസിസി സെക്രട്ടറി എം. അസിനാര്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്.നഗര ഭരണം സ്തംഭനാവ്സ്ഥയില്‍ എത്തിക്കുന്ന ചെയര്‍മാന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ കാഞ്ഞങ്ങാട് നഗരസഭ യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കെപിസിസി സെക്രട്ടറി എം. അസിനാര്‍ ഉല്‍ഘാടനം ചെയ്തു.പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം പി ജാഫര്‍ അധ്യക്ഷം വഹിച്ചു. ഐ യു എം എല്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ്,ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍,ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, ഐ യു എം എല്‍ ദേശിയ കൗണ്‍സില്‍ അംഗം മുഹമ്മദ് കുഞ്ഞി,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി വി ചന്ദ്രശേഖരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരായ എം കുഞ്ഞികൃഷ്ണന്‍,കെ പി ബാലകൃഷ്ണന്‍,സെക്രട്ടറി അഡ്വ ബിജു കൃഷ്ണ,മത്സ്യ തൊഴിലാളി ജില്ലാ പ്രസിഡന്റ് കെ കെ ബാബു ,മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി ശ്യാമള ,നിയോജകമണ്ഡലം സെക്രട്ടറി ബദറുദ്ദീന്‍, പ്രവീണ്‍ തോയമ്മല്‍,ഷംസുദ്ദീന്‍ ആവിയില്‍,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സുമതി, കൗണ്‍സിലര്‍ ലിസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ അനില്‍ വാഴുന്നോറോടി സ്വാഗതവും സെക്രട്ടറി സി കെ റഹ്‌മത്തുള്ള നന്ദിയും പറഞ്ഞു. സമരത്തിന് മുന്നോടി ആയി നടന്ന പ്രകടനം പുതിയകോട്ട ലീഗ് ഓഫീസില്‍ നിന്നും ആരംഭിച്ചു പ്രകടനത്തിനു കൗണ്‍സിലര്‍മാരായ അബ്ദുള്ള പടന്നക്കാട്, സെവന്‍ സ്റ്റാര്‍ അബ്ദുള്‍ റഹിമാന്‍,ചന്ദ്രന്‍ മാഷ്, മൊയ്തു പുഞ്ചവി,റമീസ് ആറങ്ങാടി ശ്രീരാമന്‍, ഹുസൈന്‍, അബൂബക്കര്‍, സുമതി കെ,സീമ എന്‍ കെ,ജിഷ കെ, വാഹിദ ,ജസീല,സൗമ്യ സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!