പെരിയ: കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെ വയലില്‍ നടില്‍ ഉല്‍സവം നടത്തി ക്ഷേത്ര സ്ഥാനികന്‍മാരുടെ സാന്നിധ്യത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സബിത ഉല്‍ഘാടനം ചെയ്തു.അഞ്ചേക്കര്‍ വയലിലാണ്‌പെരിയ കൃഷിഭവനുമായി സഹകരിച്ച് നെല്‍കൃഷി നടത്തുന്നത്. പുല്ലുര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസി.അഡ്വ എം.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍ , പഞ്ചായത്ത് മെമ്പര്‍മാരായ കെ.കാര്‍ത്യായനി, കെ. ദീപ , രതീഷ് ഇരിയ,കൃഷി ഓഫിസര്‍ കെ.ജയപ്രകാശ്, ഭരണ സമിതി സെക്രട്ടറി . കെ.ഗോപാലന്‍, ഭരണ സമിതി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ , പ്രാദേശിക സമിതി അംഗങ്ങള്‍, ക്ഷേത്രശതറവാട് അംഗങ്ങള്‍ , ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് കെ.ദാമോദരന്‍ സ്വാഗതവും രാജേഷ് പറന്ത്രാവ് നന്ദിയും പറഞ്ഞു.
