സപര്യ ആതിരസ്മൃതിചിത്രപ്രതിഭ പുരസ്‌കാരം : കനിക മട്ടന്നൂര്‍, സായൂജ് വെള്ളൂര്‍ , അഗ്‌നേഷ് അഴീക്കോട് എന്നിവര്‍ക്ക്

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന തലത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ചിത്രകാരിയും എഴുത്തുകാരിയുമായ ആതിരയുടെ പതിനാലാം സ്മൃതി വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ എണ്ണച്ചായം, ജലച്ചായം, പെന്‍സില്‍ വര എന്നീ ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. എണ്ണച്ചായം: ഒന്നാം സ്ഥാനം കനിക എം(മട്ടനൂര്‍ ശങ്കരവിദ്യാപീഠം എ പ്ലസ് വണ്‍ വിദ്യാര്‍ഥിനി) രണ്ടാം സ്ഥാനം ശ്രീഹരി പി.ആര്‍.( കാടാച്ചിറ ഹൈസ്‌കൂള്‍, ഒന്‍പതാംക്ലാസ്സ്) ജലച്ചായം : ഒന്നാം സ്ഥാനം സായൂജ് പി എം ( ഒന്‍പതാം ക്ലാസ്സ് വെള്ളൂര്‍ ഗവ എച്ച് എസ് എസ്) രണ്ടാം സ്ഥാനം: ആരാധ്യ പ്രദീപ്(എട്ടാം ക്ലാസ്, അഴീക്കോട് എച്ച് എസ് എസ് ),
മൂന്നാം സ്ഥാനം വിശാല്‍ പി(പ്ലസ്ടു ,ചെമ്പിലോട് എച്ച് എസ് എസ്) , പെന്‍സില്‍ വര: ഒന്നാം സ്ഥാനം അഗ്നേഷ് കെ.( എട്ടാം ക്ലാസ്സ് അഴിക്കോട് എച്ച് എസ് എസ്)), രണ്ടാം സ്ഥാനം: അഭിനവ് എം.ആര്‍(പത്താം ക്ലാസ് ഗവ: ബോയ്സ് സ്‌കൂള്‍ ചെറുകുന്ന്), രണ്ടാം സ്ഥാനം: മിത്രവിന്ദ പി ആര്‍( പ്ലസ് വണ്‍ എച്ച് എസ് എസ്) കൊടകര തൃശൂര്‍) മൂന്നാം സ്ഥാനം: സിദ്ദീഖുല്‍ അക്ബര്‍( പ്ലസ് വണ്‍ ധര്‍മ്മത്തടുക്ക എച്ച് എസ് എസ്) കാസര്‍കോട്) പ്രോത്സാഹന സമ്മാനം : ദേവതീര്‍ഥ് കെ( പ്ലസ് വണ്‍ , മട്ടന്നൂര്‍ എച്ച് എസ് എസ്)). കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ചിത്രരേഖയും പരിസ്ഥിതി ബാഗും ചേര്‍ന്നതാണ് പുരസ്‌കാരം.
പുരസ്‌കാരദാനം സപ്തംബര്‍ 21 ന് കണ്ണൂര്‍ പുതിയ സ്റ്റാന്റിലുള്ള വൃന്ദാവനം ഹാളില്‍ വെച്ച് പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്‍ സമ്മാനിക്കും. കണ്ണൂര്‍ എം എല്‍ എ അഡ്വ. ടി. ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിക്കും.

 

error: Content is protected !!