ജനാധിപത്യ മഹിള അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍തല പഠന ക്ലാസ് നടന്നു; അസോസിയേഷന്‍ ഏരിയാപ്രസിഡണ്ട് പി എ ശകുന്തള ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി പഠന ക്ലാസ് നടത്തി. .സംഘടന ,വര്‍ഗ്ഗീയതയും സ്ത്രീകളും എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ് നടന്നത്. മുന്‍സിപ്പല്‍ പരിധിയിലെ ഐസ് ദുര്‍ഗ്, തീരദേശം, കാഞ്ഞങ്ങാട്, ബല്ല, അജാനൂര്‍, പുല്ലര്‍- പെരിയ, മടിക്കൈ എന്നീ മേഖലകളിലെ അംഗങ്ങള്‍ ക്ലാസില്‍ പങ്കെടുത്തു.മേലാം ങ്കോട്ട് എകെജി മന്ദിരത്തില്‍ നടന്ന ക്ലാസ്സ് അസോസിയേഷന്‍ ഏരിയാപ്രസിഡണ്ട് പി എ ശകുന്തള ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ പി ബിന്ദു ക്ലാസ് കൈകാര്യം ചെയ്തു. .ഹോസ്ദുര്‍ഗ്. വില്ലേജ് സെക്രട്ടറി എ ഡി ലത അധ്യക്ഷത വഹിച്ചു. ,ജില്ലാകമ്മറ്റി അംഗം r ഫൗസിയഷരീഫ് ഏരിയാസെക്രട്ടറി കെ വി സുജാത ഏരിയാകമ്മറ്റി അംഗങ്ങളായ പി പവിത്രി പി വി ,രത്‌നാവതി എ കെ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു .ബല്ല വില്ലേജ് സെക്രട്ടറി കെ ഇന്ദിര സ്വാഗതം പറഞ്ഞു .

 

error: Content is protected !!