ശ്രീമദ് ഭാഗവത വിചാര സത്രം പ്രതിമാസ പരിപാടി നടന്നു

മാവുങ്കാല്‍ : സത്സംഗം കാഞ്ഞങ്ങാടിന്റെ ഉപസമിതിയായ സല്‍സംഗം മാവുങ്കാ ല്‍ നടത്തിവരുന്ന ശ്രീമദ് ഭാഗവത വിചാര സത്രം പ്രതിമാസ പരിപാടി മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ വിവിധങ്ങളായ പരിപാടികളോടെ നടന്നു.
ബ്രഹ്മശ്രീ എടമന ഈശ്വരന്‍ തന്ത്രി ദീപപ്രോജ്ജ്വലനം നടത്തി. തുടര്‍ന്ന് സത്സംഗം കുടുംബാംഗങ്ങള്‍ ശ്രീമദ് ഭാഗവത പാരായണം നടത്തി. സത്സംഗം കുടുംബാംഗമായ പത്മിനിയമ്മ ചൂരല്‍ മുഖ്യപ്രഭാഷണം നടത്തി. ആദരസഭയില്‍ വിവിധ ക്ഷേത്ര സ്ഥാ നീകരായ, എന്‍ വിജയന്‍ കോമരം നാറാത്ത്, എം.വി.ഗോപി (കവിനിശ്ശേരി മുച്ചിലോട്ട് ), വി ചന്ദ്രന്‍ കോമരം (എരമം പുല്ലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം), കെ വി മധു കോമരം പുല്ലൂര്‍ (വെള്ളോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം) എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിഷ്ണു സഹസ്രനാമ പാരായണവും ആരതിയും , മംഗളം സമര്‍പ്പണവും, പ്രദക്ഷിണ നമസ്‌കാരവും അന്നപ്രസാദവിതരണവും നടന്നു. ചന്ദ്രശേഖരന്‍ നീലേശ്വരം സ്വാഗതവും ബാലന്‍ മാഷ് പരപ്പ നന്ദിയും പറഞ്ഞു. പി പി രാധിക,സുമ രാഘവന്‍, സീതാ വാര്യര്‍, രുഗ്മിണി ദാമോദരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

error: Content is protected !!