അമ്പലത്തറ: സ്‌നേഹ വീടിന്റെ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ചു . കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ ശരത് കുമാര്‍ പെരുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു . ഭിന്നശേഷി മേഖലയില്‍ സ്‌നേഹവീട് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ യുവതയുടെ എല്ലാ പിന്തുണയും ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ശരത് കുമാര്‍ പെരുമ്പള പറഞ്ഞു. രതീഷ് അമ്പലത്തറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജേഷ് സ്‌കറിയ അധ്യക്ഷനായി . സ്‌നേഹവീട് ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വിഷയാവതരണം നടത്തി, റനീഷ് കണ്ണാടിപ്പാറ, സജിത്ത് കണ്ണോത്ത്,ശരണ്യ മടിക്കൈ, സംഗീത വാഴക്കോട് , സുനില്‍കുമാര്‍ പാറപ്പള്ളി , പ്രശാന്ത്, ശശി ബാത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
