സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

കാഞ്ഞങ്ങാട്: ആര്‍എസ്എസ് – യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാന്‍ ഉള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കുന്നുമ്മലില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം പൊക്‌ളന്‍ അധ്യക്ഷത വഹിച്ചു. പി കെ നിഷാന്ത്, പി അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!