സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് കിഴക്കേകര കോപ്പാളന്‍ മൂലയിലെ കാദംബരി വീട്ടില്‍ മഹേഷ് കുമാര്‍- സരിത ദമ്പതികളുടെ അര്‍ജുന്‍ മഹേഷ് (24) ആണ് മരിച്ചത്.
മംഗളൂരു പോലീസ് സ്റ്റേഷന്‍ പരിധിയിലെ മറവൂര്‍ എന്ന സ്ഥലത്തെ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ അര്‍ജുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അര്‍ജുന്റെ സഹോദരി ഐജ മഹേഷി(18) നെ ജൂണ്‍ 2 ന് പാല ബ്രില്യന്‍സ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നിലയില്‍ കണ്ടെത്തിയിരുന്നു.

 

error: Content is protected !!